സമഗ്ര വെൽനസ്സ് എഡ്യൂക്കേഷൻ സൊസൈറ്റി കര്‍ഷകരെ ആദരിക്കല്‍ പരിപാടി "കർഷകരോടൊപ്പം ഒരു ദിനം" സംഘടിപ്പിച്ചു

New Update
wellness education socety

ഒലവക്കോട്: കച്ചവടക്കാർ നൽകുന്ന ഉൽപ്പന്നങ്ങൾക്ക് കച്ചവടക്കാർ പറയുന്ന വില കൊടുത്തു വാങ്ങണമെന്നും എന്നാൽ കർഷകർ നൽകുന്ന നെല്ല് അടക്കമുള്ള ഉൽപ്പന്നങ്ങൾക്കു് മില്ലുടമകളും മറ്റു കച്ചവടക്കാരും പറയുന്ന വിലയാണ് ലഭിക്കുന്നതെന്നു് മലമ്പുഴ എംഎൽഎ, എ. പ്രഭാകരൻ പറഞ്ഞു. സമഗ്ര വെൽനസ്സ് എഡ്യൂക്കേഷൻ സൊസൈറ്റി ഠാണാവ് ഷെറീൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "കർഷകരോടൊപ്പം ഒരു ദിനം'' എന്ന കർഷകരെ ആദരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

Advertisment

wellness education society-2

സംഘടന ഉപദേശക സമിതിയംഗം ഡോ: ഫിറോസ് ഖാൻ അദ്ധ്യക്ഷനായി.സെക്രട്ടറി ജോസ് ചാലക്കൽ ആമുഖ പ്രഭാഷണവും പ്രസിഡൻറ് സണ്ണി എം.ജെ. മണ്ഡപത്തികുന്നേൻ മുഖ്യപ്രഭാഷണവും നടത്തി.പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വീടുവെച്ചു നൽകുന്ന പദ്ധതിയായ "പേന കൊണ്ട് ഒരുകൂടൊരുക്കാം " എന്ന പദ്ധതിയുടെ ഉദ്ഘാടനം റിട്ടേർഡ്‌ ഡിഇപി കൃഷ്ണന് പേന പാക്കറ്റ് നൽകി എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഡോ: ശുദ്ധോധനൻ, ജില്ലാ പഞ്ചായത്തംഗം വി.കെ.ജയപ്രകാശ് കെ.അബ്ദുൾ അസീസ്, സായൂജ് എന്നിവർ പ്രസംഗിച്ചു. കൃഷി എങ്ങിനെ ലാഭകരമാക്കാം എന്ന വിഷയത്തിൽ ഡോ: ശുദ്ധോധനൻ ക്ലാസെടുത്തു.അഹമ്മദ് ഫിറോസ് ,ശേഷാദ്രി, വിശാന്ത് .വി.കമ്മത്ത് എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്ക് തെറാപ്പിയും ഉണ്ടായി.

Advertisment