മുട്ടിക്കുളങ്ങര എ യുപി സ്കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കുന്ന 'പേനകൊണ്ടൊരു കൂടൊരുക്കാം' പദ്ധതിയുടെ ഉദ്ഘാടനം എ പ്രഭാകരന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

New Update
pen packets charity

പാലക്കാട്: മുട്ടിക്കുളങ്ങര എ യുപി സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് സ്ഥലം വാങ്ങി വീടുവെച്ചു നൽകാനുള്ള "പേന കൊണ്ടൊരു കൂടൊരുക്കാം" എന്ന പദ്ധതിയുടെ ഉദ്ഘാടനം എ. പ്രഭാകരൻ എംഎൽഎ റിട്ടേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ (ഡിഡിഇ) ന് പേന പാക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.

Advertisment

പ്രവർത്തകരും അഭ്യൂതാംക്ഷികളും പേനവിറ്റു കിട്ടുന്ന ലാഭം കൊണ്ട് വീടു നിർമ്മിച്ചു നൽക കയെന്നതാണ് ഈ പദ്ധതി. പ്രസിഡൻ്റ് സണ്ണി എം.ജെ. മണ്ഡപത്തികുന്നേൽ, സെക്രട്ടറി ജോസ് ചാലക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. 

ഇതിൻറെ വിജയത്തിനായി നിങ്ങൾ ഓരോരുത്തരും നിങ്ങളാൽ കഴിയുന്നത്ര പേന സമഗ്ര വെൽനസ്എജുക്കേഷൻ സൊസൈറ്റിയിൽ നിന്നുംവാങ്ങി ഈ പദ്ധതിയിൽ പങ്കാളികളാകുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പേനയ്ക്ക് വേണ്ടി വിളിക്കേണ്ട നമ്പർ 9544556494. ഇരുപതിൽ കൂടുതൽ പേന ആവശ്യമുള്ളവർക്ക് പോസ്റ്റൽ അഡ്രസ്സിൽ അയച്ചു തരുന്നതാണ്. (ഒരു പേനയുടെ വില 10 രൂപ).

Advertisment