മരുതറോഡ്‌ ഗ്രാമപഞ്ചായത്ത് അംഗൻവാടി കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി നടത്തിയ "പോഷൻ മാ- 2023" പഞ്ചായത്ത് തല പരിപാടി എ. പ്രഭാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

New Update
marutharoad gramapanchayath

മലമ്പുഴ: ദേശീയ പോഷണ മാസാചരണം 2023 ൻ്റെ ഭാഗമായി അംഗൻവാടി കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി നടത്തിയ 'പോഷൻ മാ- 2023' പഞ്ചായത്ത്തല പരിപാടി എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

Advertisment

മരുതറോഡ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ പി.ഉദയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റഹ്മാൻ എന്നിവർ ജീവിത ശൈലി രോഗങ്ങൾ, ഭക്ഷണക്രമം എന്നിവയെപ്പറ്റി ക്ലാസെടുത്തു.

marutha road gramapanchayath-2

ഐ സി ഡി എസ് സൂപ്പർവൈസർ എം.കെ.ശാരദ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിർമ്മല, പഞ്ചായത്തംഗം വിനേഷ്, സി. അംബിക എന്നിവർ പ്രസംഗിച്ചു. അംഗൻവാടി അദ്ധ്യാപികമാരും കുട്ടികളുടെ അമ്മമാരും പാചകം ചെയ്തു കൊണ്ടുവന്ന പ്രോട്ടീൻ ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനവും വിതരണവും ഉണ്ടായി.

Advertisment