New Update
/sathyam/media/media_files/yS1PSrBGOcAqgNivx42U.jpg)
മലമ്പുഴ: ദേശീയ പോഷണ മാസാചരണം 2023 ൻ്റ ഭാഗമായി അംഗൻവാടി കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി നടത്തിയ 'പോഷൻ മാ- 2023' പരിപാടി മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമലത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സ്റ്റേൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ അഞ്ജു ജയൻ അദ്ധ്യക്ഷനായി.
Advertisment
/sathyam/media/media_files/sxNR6umqfVp2Tvo8C5RN.jpg)
ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ഉദയകുമാർ, ശശാങ്കൻ എന്നിവർ ജീവിത ശൈലി രോഗങ്ങൾ, ഭക്ഷണക്രമം എന്നിവയെപ്പറ്റി ക്ലാസെടുത്തു. ഐസിഡിഎസ് സൂപ്പർവൈസർ എം.കെ.ശാരദ, ബ്ലോക്ക് മെമ്പർമാരായ തോമസ് വാഴപ്പള്ളി, കാഞ്ചനസുദേവൻ, സൈക്കോസ് പെഷ്യൽ കൗൺസിലർ സ്മിത വിജയൻ, വിശ്വഭാരതി എന്നിവർ സംസാരിച്ചു.
അംഗൻവാടി അദ്ധ്യാപികമാരും കുട്ടികളുടെ അമ്മമാരും പാചകം ചെയ്തു കൊണ്ടുവന്ന പ്രോട്ടീൻ ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനവും വിതരണവും ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us