കാരുണ്യ സ്പർശവുമായി സി. അച്യുത മേനോൻ സ്മാരക പാലിയേറ്റീവ് യൂണിറ്റ് ആംബുലൻസ് നാടിന് സമർപ്പിച്ചു

New Update
ambulance flag off function-2

തച്ചമ്പാറ: ആതുര സേവന രംഗത്ത് തച്ചമ്പാറ നിവാസികൾക്ക് പുതിയ പ്രതീക്ഷയായി പ്രവർത്തിക്കുന്ന സിപിഐ തച്ചമ്പാറ ലോക്കൽ കമ്മിറ്റി പാലിയേറ്റീവ് യൂണിറ്റിന് കീഴിൽ ആംബുലൻസ് സർവിസ് ആരംഭിച്ചു. 

Advertisment

തച്ചമ്പാറ സെന്ററിൽ നടന്ന ഉദ്ഘാടന പൊതുയോഗം സിപിഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് യൂണിറ്റ് ചെയർമാൻ ചാണ്ടി തുണ്ടുമണ്ണിൽ  അധ്യക്ഷനായി. 

ambulance flag off function

അധികാരവും പദവിയും മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം. നമുക്കുചുറ്റും ജീവിതം വഴിമുട്ടിയവര്‍ക്കും രോഗികൾക്കും പാവങ്ങൾക്കും കാരുണ്യം ചെയ്യുകയെന്നതും സേവനോന്മുഖമായി പ്രവർത്തിക്കുക എന്നതും കൂടിയാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് കെ.പി സുരേഷ് രാജ് പറഞ്ഞു. 

ഗ്രാമപഞ്ചായത്ത് അംഗം ഐസക് ജോൺ, മണികണ്ഠൻ പൊറ്റശ്ശേരി, ചിന്നക്കുട്ടൻ, രാധാകൃഷ്ണൻ തുടങ്ങിയവർ ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിച്ചു. സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ സ്വാഗതവും പാലിയേറ്റീവ് യൂണിറ്റ് ട്രഷറർ ഹരിദാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisment