പടിഞ്ഞാറെ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല കമ്മിറ്റി രൂപീകരിച്ചു

New Update
vela committee

പടിഞ്ഞാറെ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല കമ്മിറ്റി അംഗങ്ങൾ ഒത്തുകൂടിയപ്പോൾ.

പാലക്കാട്: പടിഞ്ഞാറെ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല കമ്മിറ്റി രൂപീകരിച്ചു. 2024 ഫെബ്രുവരി 29ന് വ്യാഴാഴ്ച നടക്കുന്ന മണപ്പുള്ളി ഭഗവതി വേല അതിഗംഭീരമായി ആഘോഷിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു. രവീന്ദ്രനാഥ് (പ്രസിഡൻറ്), തുളസീദാസ് (സെക്രട്ടറി), അനന്തകൃഷ്ണൻ (ട്രഷറർ) എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കൂടാതെ വിവിധ ദേശങ്ങളിൽ നിന്നും 101 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

Advertisment

റിപ്പോര്‍ട്ട്: പ്രജീഷ് പ്ലാക്കൽ

Advertisment