ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാർ പള്ളിക്കുറുപ്പ് ഇന്ദ്രപുരം കോളനി സന്ദർശിച്ചു

New Update
c krishna kumar bjp general secretary

കാരാകുറിശ്ശി: പള്ളിക്കുറുപ്പ് ഇന്ദ്രപുരം കോളനി ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ സന്ദർശിച്ചു. ആയുഷ്മാൻ ഭവ, കിസ്സാൻ സമ്മാൻനിധി, ജൽ ജീവൻമിഷൻ തുടങ്ങിയ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ വീടുകൾ അദ്ദേഹം സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തി. 

Advertisment

പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡൻറ് നാരായണൻ പള്ളികുറുപ്പ് അദ്ദേഹത്തെ സ്വീകരിച്ചു. ബിജെപി ജില്ലാ സെക്രട്ടറി സുരേഷ് ബാബു, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് രവി അടിയത്ത്, ജനറൽ സെക്രട്ടറിമാരായ പി ജയരാജ്, ടി അനൂപ്, ബിജെപി കാരാകുറിശ്ശി പഞ്ചായത്ത് പ്രസിഡൻറ് സ്നേഹ രാമകൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് നിധിൻ ശങ്കർ, പി രാധാകൃഷ്ണൻ, സുന്ദരൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Advertisment