/sathyam/media/media_files/AI4GxzyTeu5gc6MWjQn2.jpg)
മലമ്പുഴ ഐടിഐയിൽ സംഘടിപ്പിച്ച സ്പെക് 2023-24 ജോബ് ഫെയർ എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
മലമ്പുഴ: രാജ്യത്ത് ഏറെ ജോലി സാദ്ധ്യതയുണ്ടായിട്ടും യുവജനങ്ങൾ ജോലി തേടി വിദേശത്തേക്ക് പോകുന്നത് ഖേദകരമാണെ് എ പ്രഭാകരൻ എംഎൽഎ. കേരള സർക്കാർ വ്യവസായിക പരിശീലനവകുപ്പിൻ്റെ നേതൃത്വത്തിൽ മലമ്പുഴ ഐടിഐയിൽ സംഘടിപ്പിച്ച ജോബ് ഫെയർ സ്പെക്ട്രം 2023-24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
ഇൻസ്ട്രുമെൻ്റേഷൻ്റെ ഏക്കർക്കണക്കിന് സ്ഥലമാണ് കാടുപിടിച്ചു കിടക്കുന്നതെന്നും ചിലരുടെ അലംഭാവം മൂലം കോച്ച് ഫാക്ടറിയടക്കം ഒട്ടേറെ വ്യവസായ സംരംഭങ്ങളാണ് നഷ്ടമായതെന്നും എംഎൽഎ ആരോപിച്ചു.
/sathyam/media/media_files/5Ip0pIwZWOSuo0LcSpKD.jpg)
മലമ്പുഴ ഗവ: ഐടിഐ പ്രിൻസിപ്പാൾ എൻ. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പാൾ വി.വി. ജനാർദ്ദനൻ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ എം.സുനിത, ഇൻസ്ട്രുമെൻ്റേഷൻ അഡീഷണൽ ജനറൽ മാനേജർ വി.ഗിരീഷ്, കെ. അഹമ്മദുൽ കബീർ, ആർ.ജയകൃഷ്ണൻ, പി.എച്ച്. രഹ്ന, എ ആർ.രാജേശ്വരി, രാജേഷ് മേനോൻ, പി.സി. സദാനന്ദൻ, ട്രെയ്നീസ് കൗൺസലിങ്ങ് പ്രതിനിധി കെ.ധനഞ്ജയ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടി.ആർ.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
അറുപത് സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ജോബ് ഫെയറിൽ പങ്കെടുത്ത് ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us