എടത്തനാട്ടുകര ടിഎഎം യുപി സ്കൂൾ കലോൽസവം 'തകധിമി' സമാപിച്ചു

New Update
edathanattukara school kalolsavam

എടത്തനാട്ടുകര: എടത്തനാട്ടുകര ടിഎഎം യുപി സ്കൂള്‍ കലാത്സവം 'തകധിമി' സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സ്കൂൾ കലോത്സവം സ്കൂൾ മാനേജിംങ്ങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക സി.വി. രജനി ടീച്ചർ അധ്യക്ഷത വഹിച്ചു. ചാനൽ താരം വിഷ്ണു അലനല്ലൂർ മുഖ്യാതിഥിയായി. 

Advertisment

5 വേദികളിലായി നടന്ന സ്കൂൾ കലോത്സവത്തിൽ 500 ലധികം കുട്ടികൾ പങ്കെടുത്തു. കലോത്സവ ഉദ്ഘാടന ചടങ്ങിൽ മണ്ണാർക്കാട് സബ്‌ജില്ലാ തലത്തിൽ നടന്ന കരാട്ടേ ടൂർണ്ണമെന്റിൽ റണ്ണറപ്പായ സ്കൂൾ ടീമിനേയും സബ് ജില്ലാ കായിക മേള വിജയികളേയും അനുമോദിച്ചു.

ഹെഡ് മാസ്റ്റർ ടി.പി. സഷീർ മാസ്റ്റർ, സീനിയർ അധ്യാപകരായ കെ. റൈഹാനത്ത് ടീച്ചർ, എൻ.ഫൗസിയ ടീച്ചർ, കെ എ. മുംതാസ് ടീച്ചർ, കൺവീനർ മാരായ എൻ.കെ. സഞ്ജയ് കൃഷ്ണൻ മാസ്റ്റർ, കെ. ജാസിറ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Advertisment