ആദിവാസി വിദ്യാർത്ഥിനികളെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധിച്ചാൽ കേസ് എടുക്കുമെന്ന പോലീസ് ഭീഷണി അനുവദിക്കാനാവില്ല - വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മിറ്റി

New Update
wdlfare party

പാലക്കാട്‌: അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ച സംഭവത്തിൽ പ്രതിഷേധിച്ചാൽ കേസ് എടുക്കുമെന്ന പോലീസ് ഭീഷണി അനുവദിക്കാനാവില്ലെന്ന്  വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. 

Advertisment

ആദിവാസി വിദ്യാർത്ഥിനികളെ അപമാനിച്ചവർക്കെതിരെയാണ് എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കേണ്ടത്. എന്നാൽ ആദിവാസി വിദ്യാർത്ഥിനികളെ അപമാനിച്ചവർക്കെതിരെ കേസെടുക്കണമെന്ന് അവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഷോളയൂരിൽ പ്രതിഷേധ പരിപാടി നടത്താൻ എത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകരോട് പ്രതിഷേധിച്ചാൽ എസ്.ടി അട്രോസിറ്റി ആക്ട് ചാർജ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിരിക്കുകയാണ്. 

ആദിവാസികൾക്ക് സംരക്ഷണം നൽകേണ്ട പോലീസ് ആദിവാസി വിദ്യാർത്ഥിനികൾക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ജില്ലാ പോലീസ് മേധാവി
വിഷയത്തിൽ അടിയന്തരമായി ടപെടണം. കുറ്റവാളികൾക്കെതിരെ ആദ്യഘട്ടത്തിൽ കേസെടുത്തുവെങ്കിലും അവരെ സംരക്ഷിക്കാൻ ഭരണകക്ഷിയിലെ പ്രധാന പാർട്ടിയായ സിപിഎം തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നതുകൊണ്ട് പോലീസ് സമ്മർദ്ദത്തിന് വഴങ്ങി കേസ് അട്ടിമറിക്കാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നുണ്ട്. 

സംഭവം കഴിഞ്ഞ് ഏകദേശം രണ്ടാഴ്ചയോളമായിട്ടും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളേ അറസ്റ്റ് ചെയ്തു തുടർ നടപടിയുമായി മുന്നോട്ടു പോയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി സർക്കാരിനും പോലീസിനും മുന്നറിയിപ്പ് നൽകി. 

ജില്ലാ പ്രസിഡന്റ് പി.എസ്.അബൂ ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisment