/sathyam/media/media_files/CXgULdv8J8qliIYbMb6c.jpg)
മണ്ണാർക്കാട്: കൊടക്കാട് ഇഎംഎസ് പബ്ലിക് ലൈബ്രറിയും വടശ്ശേരിപ്പുറം മൈത്രീ എഫ് സിയും കേരള ജേർണലിസ്റ്റ് യൂണിയൻ മണ്ണാർക്കാട് മേഖല കമ്മിറ്റിയും സംയുക്തമായി ഭാരതീയ തപാൽ വകുപ്പിൻ്റെ സഹകരണത്തോടെ ത്രിദിന ആധാർ മേള സംഘടിപ്പിച്ചു. കോട്ടോപ്പാടം പഞ്ചായത്തംഗം എൻ അബൂബക്കർ മേള ഉദ്ഘാടനം ചെയ്തു. കെജെയു പ്രസിഡൻ്റ് വിഎം ജയപ്രകാശ് അദ്ധ്യക്ഷനായി.
പിഎം റഹീം ആധാർ സേവനങ്ങളെ സംബന്ധിച്ചുo പി വിസ്മിത തപാൽ മേഖലയിലൂടെ സമ്പാദ്യം എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. കെ.ഇസ്മായിൽ, ജെസി എം ജോയ്, കെ.വിജയകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിലർ എൻ സത്യഭാമ, ലൈബ്രറി പ്രസിഡൻ്റ് എൻ. ജമാലുദ്ദീൻ, സെക്രട്ടറി സി. രാമൻകുട്ടി എന്നിവർ സംസാരിച്ചു.
മൂന്നു ദിവസത്തെ മേളയിലൂടെ ആധാർ പുതുക്കൽ, തെറ്റുതിരുത്തൽ, മേൽവിലാസമാറ്റം, പുതിയ ആധാർ ഉൾപ്പെടെയുള്ള സേവനങ്ങളാണ് നൽകുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 55 പേർ വീതമാണ് ഓരോ ദിവസവും മേളയിൽ രേഖകൾ പുതുക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us