/sathyam/media/media_files/5mGRrhqhoEyNCFIPqP1B.jpg)
മണ്ണാർക്കാട്: കരിമ്പ കപ്പടം ഗവൺമെന്റ് എൽപി സ്കൂൾ സ്റ്റാർസ് മോഡൽ-പ്രീ പ്രൈമറി വിഭാഗത്തിൽ നിർമ്മാണം പൂർത്തിയായ വർണ്ണച്ചെപ്പ് ഡിജിറ്റൽ സ്മാർട്ട് ക്ലാസ് മുറികളും,കുട്ടികളുടെ പാർക്കും അഡ്വ.കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു.
സാങ്കേതികവിദ്യ അനുദിനം പുരോഗമിക്കുന്ന ഇക്കാലത്ത് കുട്ടികളുടെ സമഗ്ര വികാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ ആണ് വർണ്ണച്ചെപ്പ് സജ്ജമാക്കിയിട്ടുള്ളത്.
മുപ്പതോളം തീമുകളെ അടിസ്ഥാനമാക്കി വ്യത്യസ്ത പ്രവർത്തന ഇടങ്ങൾ ഒരുക്കിയിട്ടുള്ള വർണ്ണച്ചെപ്പിന്റെ കൂടെ പാർക്കും വിദ്യാർത്ഥികൾക്കായി സമർപ്പിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അധ്യക്ഷനായി. ഡിപിഒ മഹേഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.ജയശ്രീ, ഓമന രാമചന്ദ്രൻ തുടങ്ങി ജനപ്രതിനിധികളും സംഘടന നേതാക്കളും സംസാരിച്ചു. പ്രധാനദ്ധ്യാപിക മുംതാസ്.ഐ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു
കപ്പടം ഗവൺമെന്റ് എൽ പി സ്കൂൾ സ്റ്റാർസ് മോഡൽ-പ്രീ പ്രൈമറി വിഭാഗത്തിൽ വർണ്ണച്ചെപ്പ് ഡിജിറ്റൽ സ്മാർട്ട് ക്ലാസ് മുറികളും,കുട്ടികളുടെ പാർക്കും ഉദ്ഘാടന വേളയിൽ സ്കൂൾ അധികൃതർ എംഎൽഎ അഡ്വ.കെ.ശാന്തകുമാരിക്കൊപ്പം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us