മതനിരപേക്ഷ വീക്ഷണം ഉയർത്തി കർമ നിരതമായി എൻഎസ്എസ്; മണ്ണമ്പറ്റ വിടിബി കോളേജിലെ എൻഎസ്എസ് കുട്ടികൾക്ക് ആദരം

New Update
nss mannambatta

ശ്രീകൃഷ്ണപുരം: വിവിധ മേഖലകളിലെ ജനസേവനപ്രവർത്തനങ്ങളിലൂടെ സമൂഹ ഹൃദയത്തിൽ സ്ഥാനം നേടുന്നവരാണ് നാഷണൽ സർവീസ് സ്‌കീമിന്റെ അംഗങ്ങൾ. ഇക്കാര്യത്തിൽ നിസ്വാർഥ ഇടപെടലും സേവനമനോഭാവവും വഴി പ്രത്യേകം അനുമോദനം അർഹിക്കുന്നവരാണ് ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ വിടിബി കോളേജിലെ  എൻഎസ്എസ് വിഭാഗം വിദ്യാർഥികൾ.

Advertisment

'മനസ്സ് നന്നാകട്ടെ' എന്ന എൻഎസ്എസിന്റെ ഗാനം തന്നെ അവരുടെ നന്മയും കർമവും ഓർമിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ദയ ചാരിറ്റബിൾ ട്രസ്റ്റ്‌ 
വെള്ളിനേഴി കാരുണ്യ വിപ്ലവത്തിലെ മിന്നും താരങ്ങളായി ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ വിടിബി കോളേജിലെ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾ.

'മനസ്സു നന്നാവട്ടേ … മതമേതെങ്കിലുമാവട്ടെ' എന്ന സന്ദേശമുയർത്തിപ്പിടിച്ചുകൊണ്ട് സാമൂഹ്യ സേവനത്തിൽ സജീവരായ നൂറോളം വിദ്യാർത്ഥികൾ കാരുണ്യ വിപ്ലവ സ്ക്വാഡുകളിൽ അണി നിരന്നപ്പോൾ സ്ക്വാഡംഗങ്ങൾക്കത് നവോന്മേഷമേകി. 

തികഞ്ഞ അച്ചടക്കത്തോടെയും പ്രവ്യത്തിയുടെ ഗൗരവമുൾക്കൊണ്ടും കുട്ടികൾ  ജീവകാരുണ്യത്തിൽ അണിനിരന്നത് മാതൃകാപരമായിരുന്നു. കോരിച്ചൊരിയുന്ന മഴയത്തും തങ്ങളുടെ ടീമിനെ മുന്നിലെത്തിക്കാനുള്ള ആരവങ്ങളിലും ആർപ്പു വിളികളിലും അലിഞ്ഞു ചേർന്നുകൊണ്ട് അവർ വെള്ളിനേഴിയുടേയും ദയയുടേയും പ്രിയപ്പെട്ടവരായി മാറി.

ഒടുവിൽ 1 കോടി 20 ലക്ഷം രൂപയുടെ കളക്ഷൻ റിക്കാർഡ് സൃഷ്ടിച്ച് വെള്ളിനേഴി കാരുണ്യ വിപ്ലവം ചരിത്രത്തിന്റെ ഭാഗമായി മാറിയെന്ന പ്രഖ്യാപനം വന്നപ്പോൾ, അഭിമാനപൂർവ്വം അവർ പറഞ്ഞത്. ഇത്തരം മനുഷ്യത്വ പൂർണമായ പദ്ധതികൾക്കൊപ്പം  ഇനിയും ഞങ്ങളെ കൂട്ടണേ എന്നായിരുന്നു. 

നാട്ടുനന്മയോടൊപ്പം കൂട്ടുകൂടാൻ സന്മനസ്സ് കാണിച്ച എൻഎസ്എസ് അംഗങ്ങളെ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അനുമോദിച്ചു. വിടിബി കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.അരവിന്ദൻ ജി. എസ്, ശുഭ.ഐ.എൻ, എൻഎസ്എസ് വളണ്ടിയർമാരായ ശ്രീനാഥ്.കെ, സ്നേഹ. വി.എസ്, വിജയ്.ടി, അമൃത ഗുപ്തൻ.വി.എസ് തുടങ്ങിയവർ സംസാരിച്ചു.

Advertisment