ബിന്ദു പി മേനോൻ എഴുതിയ 'കുട്ടിത്തങ്ങൾ' ബാലസാഹിത്യ കൃതി പ്രകാശനം ചെയ്തു

New Update
kuttithangal book release

ബിന്ദു പി മേനോൻ എഴുതി ലിപി പബ്ലിക്കേഷൻസ് പുറത്തിറങ്ങിയ 'കുട്ടിത്തങ്ങൾ' കഥാസമാഹാരം കപ്പടം ജി എൽപി സ്കൂൾ പ്രധാനധ്യാപിക മുംതാസ് പ്രകാശനം ചെയ്യുന്നു 

മണ്ണാർക്കാട്: എഴുത്തുകാരി ബിന്ദു പി. മേനോൻ എഴുതിയ 'കുട്ടിത്തങ്ങൾ' ബാലസാഹിത്യകൃതി കരിമ്പ-കപ്പടം ജി എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

Advertisment

കുട്ടികൾ നല്ല ശീലങ്ങളും പുതിയ കാര്യങ്ങളും പഠിച്ചെടുക്കുവാനുള്ള പരിശ്രമമുണ്ടെങ്കില്‍ അവർ നന്മയുടെ സരണിയിൽ വളരും. സാങ്കേതികത്വത്തിന്റെ അതിരുകടന്ന ആധിപത്യം കുട്ടികളുടെ ഭാവനാശക്തിയെ പോലും വിലക്കെടുക്കുന്ന ഇന്നത്തെ ലോകത്ത് അവരെ നൈസർഗികമായ ഭാവനയിലേക്കും പ്രകൃതിയിലേക്കും ചേർത്തുനിർത്തുന്നതാണ് ലിപി പബ്ലിക്കേഷൻസ് പുറത്തിറങ്ങിയ 'കുട്ടിത്തങ്ങൾ' എന്ന കഥാസമാഹാരം.

സ്കൂൾ പ്രധാനധ്യാപിക മുംതാസ് ഐ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ നീതു, രാധിക, സ്റ്റാഫ് സെക്രട്ടറി ഷംസുദ്ദീൻ, യുസുഫ് പാലക്കൽ, നൗഷാദ്, അജേഷ് തുടങ്ങിയവർ പങ്കെടുത്തു. 

Advertisment