/sathyam/media/media_files/eAM75tmEHf1qnx2b913j.jpg)
മണ്ണാർക്കാട്: സ്നേഹവും കരുണയും നിറച്ച് ഓരോ ബക്കറ്റിലെയും ബിരിയാണിയുടെ ഗന്ധം കരുണയുള്ളവർ ഹൃദയത്തിലേറ്റുവാങ്ങി. ഇരു വൃക്കകളും തകരാറിലായ ഇടക്കുറുശ്ശിയിലെ ഹംസത്ത് എന്ന യുവാവിന് ചികിത്സ ധനം ശേഖരിക്കുന്നതിനാണ് സിപിഐ (എം) ഇടക്കുറുശ്ശി, അഞ്ചു ബ്രാഞ്ച് കമ്മിറ്റികൾ ചേർന്ന് ബക്കറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
അഡ്വ.കെ. ശാന്തകുമാരി എംഎൽഎ ജിമ്മി മാത്യുവിന് നൽകി ബിരിയാണി വിതരണോദ്ഘാടനം നടത്തി. 600 രൂപയ്ക്കാണ് ബിരിയാണി ബക്കറ്റ് വിൽപന. 5 പേർക്ക് കഴിക്കാവുന്ന 700 ബക്കറ്റ് ബിരിയാണിയാണ് മുൻ കൂട്ടി ബുക് ചെയ്തതു പ്രകാരം വീടുകളിൽ എത്തിച്ചു നൽകിയത്.
ഏകദേശം നാലു ലക്ഷത്തോളം തുക ചലഞ്ചിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ നിന്ന് ചിലവ് കഴിച്ച് ബാക്കി തുക ചികിത്സാസഹായത്തിലേക്ക് കൈമാറും. ബിരിയാണി ഒരുക്കുന്നതിനാവശ്യമായ വസ്തുക്കൾ നൽകിയും ചലഞ്ചിൽ പങ്കെടുത്തവരുണ്ട്.
സിപിഎം ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണൻ, കരിമ്പ ലോക്കൽ സെക്രട്ടറി എൻ.കെ നാരായണൻ കുട്ടി, സി.പി സജി, ഷമീർ എൻ.എ, കെ.സി റിയാസുദ്ദീൻ, എൻ.കെ രാധാകൃഷ്ണൻ, സന്തോഷ് കുമാർ, ഷിനോജ്, ജയ വിജയൻ, രാധിക തുടങ്ങിയവർ ബക്കറ്റ് ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us