New Update
/sathyam/media/media_files/XpO8US9gOEm4CDoBLK51.jpg)
മലമ്പുഴ: ജനങ്ങളുടെ ദീർഘകാല സ്വപ്നമായ അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ചെയ്ത് തീർക്കേണ്ട പണി പൂർത്തിയാക്കിയിട്ടും റെയിൽവേ ചെയ്യേണ്ട പണി ഇതുവരെയും ആരംഭിക്കാതെ വൈകിപ്പിക്കുന്ന സാഹചര്യത്തിൽ മലമ്പുഴ എംഎല്‍എ എ. പ്രഭാകരൻ ഇടപെട്ട് സതേൺ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത്ത് സക്കറിയയുടെ എറണാകുളം ഓഫീസിൽ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
Advertisment
യോഗത്തിൽ റെയിൽവേ ചെയേണ്ട പണികൾ ഉടൻ ആരംഭിക്കാനുള്ള തീരുമാനം ആയി. സംസ്ഥാന സർക്കാർ കിഫ്‌ബി ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, സദാശിവൻ, ജയകൃഷ്ണൻ, ഹരിദാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us