ഉരുൾപൊട്ടലിനു ശേഷം പാലക്കയത്തെ കർഷകർ നേരിടുന്നത് നാണ്യ വിളകളുടെ വ്യാപക നാശം ! തെങ്ങിന്റെയും കവുങ്ങിന്റെയും മണ്ടചീയൽ കര്‍ഷകരെ ആശങ്കയിലാക്കുന്നു. തച്ചമ്പാറ പഞ്ചായത്ത് കേരള കർഷകസംഘം എംഎൽഎക്ക്  നിവേദനം നൽകി

New Update
santhakumari mla

പ്രളയ ജലത്തിൽ മേൽമണ്ണ് ഒഴുകിപ്പോയതു മൂലവും, സൂക്ഷ്മ മൂലകങ്ങളുടെ വലിയതോതിൽ ഉള്ള കുറവും തെങ്ങ് കവുങ്ങ് പോലുള്ള നാണ്യവിളകൾക്ക് സംഭവിക്കുന്ന രോഗബാധയും നേരിൽ കണ്ടു മനസ്സിലാക്കുന്നതിന് എംഎൽഎ ശാന്തകുമാരി പാലക്കയത്തെ കർഷകരെ കാണുന്നു  

പാലക്കയം: നാണ്യവിളകളാണ് മലയോര മേഖലയായ തച്ചമ്പാറ- പാലക്കയം പോലുള്ള പ്രദേശത്തിന്റെ പ്രധാന വരുമാനം. എന്നാൽ മൂന്നുവർഷം മുമ്പ് ഉണ്ടായ പ്രളയവും, കഴിഞ്ഞമാസം സംഭവിച്ച ഉരുൾപൊട്ടലും എല്ലാം കാർഷിക മേഖലയായ പാലക്കയത്തെ സംബന്ധിച്ചിടത്തോളം വലിയ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്.

Advertisment

പ്രളയ ജലത്തിൽ മേൽമണ്ണ് ഒഴുകിപ്പോയതു മൂലവും, സൂക്ഷ്മ മൂലകങ്ങളുടെ വലിയതോതിൽ ഉള്ള കുറവും തെങ്ങ് കവുങ്ങ് പോലുള്ള നാണ്യവിളകൾക്ക് സംഭവിക്കുന്ന രോഗബാധയും, മണ്ട ചീയൽ, വേരു ചീയൽ, ഓല കരിച്ചിൽ തുടങ്ങിയ കൃഷിക്ക് വിഘാതമായ പ്രശ്നങ്ങളും ഈ പ്രദേശത്തെ  കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്.

പാലക്കയത്തെ കാർഷിക മേഖല  നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് തച്ചമ്പാറ പഞ്ചായത്ത് കേരള കർഷകസംഘം എംഎൽഎക്ക് നിവേദനം നൽകി. കാർഷിക  മേഖലയിലെ വിദഗ്ദ്ധരുടെയും പട്ടാമ്പി കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെയും സഹായത്തോടെ ആവശ്യമായ നടപടികൾ വിഷയത്തിൽ കൈക്കൊള്ളുമെന്ന് പ്രദേശം സന്ദർശിച്ച ശേഷം എംഎൽഎ ശാന്തകുമാരി പറഞ്ഞു. 

Advertisment