എംഎൽഎ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പാലക്കയം നവോദയം ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി

New Update
palakkayam navodayan club

തച്ചമ്പാറ: കോങ്ങാട് എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പാലക്കയം നവോദയം ക്ലബ്ബ്‌ അഡ്വ. കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം നടത്തി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രാജി ജോണി, വാർഡ് മെമ്പർ തനൂജ രാധാകൃഷ്ണൻ, വായനശാലാ ഭാരവാഹി മനോജ് കെ.വി തുടങ്ങിയവർ സംസാരിച്ചു. 

Advertisment

മലയോര മേഖലയിൽ ജനങ്ങളുടെ ഹൃദയ തുടിപ്പ് മനസ്സിലാക്കി വികസനത്തിനു പ്രാധാന്യം നൽകി ഗുണപ്രദമായ പ്രവൃത്തികൾ നടപ്പാക്കുന്നതിനാണ് ജനപ്രതിനിധി എന്ന നിലയിൽ ശ്രമിക്കുന്നതെന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

പ്രളയ കാലത്തു സ്കൂളിൽ വെള്ളം കയറുന്നത് പതിവായ സാഹചര്യത്തിൽ സ്കൂൾ അധികൃതർ എംഎൽഎക്ക് നിവേദനം നൽകി.

Advertisment