പാലക്കാട്‌ താലൂക്ക് നായർ മഹാസമ്മേളനത്തിന്‍റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും മഹാസമ്മേളന നോട്ടീസ് പ്രകാശനവും നടത്തി

New Update
nair mahasammelanam palakkad

പാലക്കാട്: പാലക്കാട്‌ താലൂക്ക് നായർ മഹാസമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനവും നോട്ടീസ് പ്രകാശനവും എൻഎസ്എസ് യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ.കെ മേനോൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. 

Advertisment

തുടർന്ന് ബാലസമാജ അംഗങ്ങൾക്ക് വേണ്ടി നടത്തിയ ശില്പശാലയിൽ ഡോ. സജ ഷാജി ക്ലാസ്സ്‌ എടുത്തു. യൂണിയൻ കമ്മിറ്റി അംഗങ്ങൾ ആയ ആർ ബാബു, സുരേഷ്, ടി മണികണ്ഠൻ, എം ഉണ്ണികൃഷ്ണൻ, കെ ശിവാനന്ദൻ, പി സന്തോഷ്‌ കുമാർ, പ്രതിനിധി സഭ അംഗങ്ങൾ ആയ സി കരുണാകരനുണ്ണി, വി രാജ്‌മോഹൻ, എ പുരുഷോത്തമൻ, വനിത യൂണിയൻ പ്രസിഡന്റ്‌ ജെ ബേബി ശ്രീകല, സെക്രട്ടറി അനിത ശങ്കർ എന്നിവർ പ്രസംഗിച്ചു.

Advertisment