ചീറ്റൂര്‍ വ്യാസ പരമാത്മപീഠത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 14 ന് ആരംഭിക്കും

New Update
navarathri akhosham palakkad

പാലക്കാട്: ചിറ്റൂർ വ്യാസ പരമാത്മപീഠത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 14 ന് ആരംഭിക്കും. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ പുന പ്രതിഷ്ഠയും നടക്കുമെന്ന് മഠാധിപതി സദ്ഗുരു വ്യാസാനന്ദ ശിവയോഗി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണ ഭാരതത്തിലെ ഏക വ്യാസ ക്ഷേത്രമാണ് ചിറ്റുരിലേത്. 

Advertisment

ലോക സമാധാനത്തിനായി നിരവധി യാഗങ്ങൾക്കും യജ്ഞങ്ങൾക്കും ഇതിനോടകം നേതൃത്വം നൽകി. കലശപൂജ, മൃത്യുഞ്ജയ ഹോമം, വാസ്തുബലി എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. വിജയദശമി ദിവസം ഹരിശ്രീകുറിക്കുന്ന കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും ബുദ്ധി ശ്രേഷ്ഠതയ്ക്കായി വെണ്ണ പ്രസാദം നൽകുമെന്നും വ്യാസാനന്ദ ശിവയോഗി പറഞ്ഞു.

ഹൈന്ദവ സംഘടനാ ഭാരവാഹികളായ വി. ശ്രീധരൻ, സുശാസനൻ, പി. മുരുകൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment