വാട്ടർ അതോറട്ടി കുഴിച്ച കുഴിയിൽ വിനോദസഞ്ചാരികളുടെ എയർ ബസ്സ് കുടുങ്ങി

New Update
bus accident palakkad

മലമ്പുഴ: എറണാകുളം രാമമംഗലം സെൻട്രൽ റസിഡൻസുകാർ വന്ന എയർ ബസ്സ് മലമ്പുഴയിൽ വാട്ടർ അതോറട്ടി കഴിച്ച ചാലിലെ കുഴിയിൽ കുടുങ്ങി. ബസ്സ് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവായി. 

Advertisment

ഇന്ന് വൈകീട്ട് (ശനി) എട്ടു മണിയോടെയായിരുന്നു സംഭവം. പെരും മഴയും കറണ്ട് പോയതിനാലും കുഴിയിൽ മഴവെള്ളം ചെളി നിറഞ്ഞു് നിന്നതുകൊണ്ടും ഡ്രൈവർ കുഴികണ്ടില്ല. 

bus accident palakkad-2

മലമ്പുഴ പഞ്ചായത്ത് ബ്ലോക്ക് മെമ്പർ തോമസ്‌ വാഴപ്പള്ളി, റിട്ടേർഡ് എക്സൈസ് ഓഫീസർ സലേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ജെസിബി കൊണ്ടുവന്ന് ബസ്സ് വലിച്ചു കയറ്റുകയായിരുന്നു. 

പല തവണ ഈ പ്രദേശത്ത് അപകടം ഉണ്ടായിട്ടുണ്ടെന്നും അധികൃതർ മൗനം പാലിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.

Advertisment