/sathyam/media/media_files/W9KasPqUmlMJ9qqdjx6f.jpg)
പാലക്കാട്: കണ്ണാടി പാലന ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഡി അഡിക്ഷൻ സെൻ്ററിൽ രാസലഹരി വിമുക്ത ചികിത്സ കേന്ദ്രം ഉത്ഘാടനം ചെയ്തു. പാലനാ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പിള്ളി സി.എം.ഐ ഉദ്ഘാടനം നിർവ്വഹിച്ച സമ്മേളനത്തിൽ പാലക്കാട് രൂപതാ വികാരി ജൻ്റാൾ മോൺ. ജീജോ ചാലക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഹോളി ഫാമിലി പോവിഷ്യൽ സുപ്പീരിയർ ഡോ. സി. പുഷ്പ സി.എച്ച്.എഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എക്സൈസ് ഇൻസ്പെക്ടർ ശ്രി രാജേഷ് ആശംസകൾ അർപ്പിച്ചു.
കഴിഞ്ഞ 15 വർഷമായി മദ്യപാന ആസക്തിയുള്ള ആളുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ലഹരി വിമുക്ത ചികിത്സാ കേന്ദ്രമാണ് ഹോളി ഫാമിലി ഡി - അഡിക്ഷൻ സെൻ്റർ. മുപ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ചികിത്സയിലൂടെയും, വ്യക്തിപരമായ സൈക്കോളജിക്കൽ കൗൺസിലിങ്ങിലൂടെയും, ഫാമിലി കൗൺസിലിങ്ങിലൂടെയും, യോഗ, മെഡിറ്റേഷൻ, ക്രിയേറ്റീവ് വർക്ക്ഷോപ്പുകൾ, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ, വിവിധ ഗെയിമുകൾ എന്നിവയിലൂടെയാണ് ആസക്തിക്ക് വിധേയമായവരെ തിരിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്.
കഴിഞ്ഞ പതിനഞ്ച് വർഷത്തെ സ്നേഹ ശിശ്രൂഷ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സമാധാനത്തിൻ്റെ സന്തോഷം നല്കിയെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച ഡയറക്ടർ സി. ജോയ്സി ചിറ്റിലപ്പിള്ളി പറഞ്ഞു. അന്തേവാസികളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്ത ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. രഞ്ജിത്ത് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us