നിർമ്മാണ ക്ഷേമനിധി ബോർഡിനെ തകർത്തത് പിണറായി സർക്കാർ: ബിഎംഎസ് പാലക്കാട് ജില്ലാ സെക്രട്ടറി കെ. രാജേഷ്

New Update
bms palakkad

പാലക്കാട്: നിർമ്മാണ തൊഴിലാളികളുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുടക്കി ക്ഷേമനിധി ബോർഡിനേ തകർത്തത് പിണറായി വിജയൻ സർക്കാരാണെന്ന് ബിഎംഎസ് ജില്ല സെക്രട്ടറി കെ. രാജേഷ് ആരോപിച്ചു. 

Advertisment

തൊഴിലാളികൾ അടച്ച തുകപോലും തിരിച്ച് കൊടുക്കാൻ ബോർഡിന്  സാധിക്കുന്നില്ല. പത്ത് മാസത്തിൽ കൂടുതലായി പെൻഷൻ മുടങ്ങിയിട്ട്. സർക്കാരിൻ്റെ ബാധ്യത തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. 

പാലക്കാട് ജില്ല നിർമ്മാണ തൊഴിലാളി സംഘം ജില്ല പ്രവർത്തക സമിതി യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

യൂണിയൻ ജില്ലാ പ്രസിഡൻ്റ് എസ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി എം ഗിരീഷ് , ബാലകൃഷ്ണൻ, കെ. ഡി.ബാലൻ അട്ടപ്പാടി, സുഭാഷ് പെരുമാട്ടി എന്നിവർ പ്രസംഗിച്ചു.

Advertisment