/sathyam/media/media_files/T5mKWDTsZi1gh8htA29R.jpg)
പാലക്കാട്: മോഷണവും, വായ്പ്പാ തട്ടിപ്പും ലഹരി കടത്തുമാണ് കേരളത്തിൽ സിപിഎം നേതൃത്വത്തിന്റെ മുഖമുദ്രയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു.
പാവപ്പെട്ടവരുടെ പേരിൽ അവരറിയാതെ വായ്പ തട്ടിപ്പ് നടത്തി സിപിഎം നേതൃത്വം കോടികളാണ് സഹകരണ ബാങ്കുകളിൽ നിന്നും തട്ടിയെടുക്കുന്നത്. നിക്ഷേപകർക്ക് കാലണ മടക്കി കൊടുക്കുന്നില്ല. ചികിത്സക്ക് പോലും പണമില്ലാതെ മരിക്കാനാണ് ഇവരുടെ വിധിയെന്ന് ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണാ സമരം ഉദ്ഘടാനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തകർച്ചയ്ക്ക് കാരണമായത് പിണറായി വിജയൻ ഗവൺമെൻ്റിൻ്റെ ഭരണമാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കേരള സർക്കാർ നേരിടുന്നത്. അഴിമതിയും ധൂർത്തുമാണ് ഇതിന് കാരണം.
ഇതേ അവസ്ഥ തന്നെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്നത്. കേന്ദ്ര ഗവൺമെൻറ് നൽകുന്ന കോടിക്കണക്കിന് രൂപ വക മാറ്റി ചെലവഴിച്ചും, പേരുമാറ്റി സ്വന്തമാക്കിയുമാണ് കേരളത്തിൽ ഇടതുഭരണം മുമ്പോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും അടിസ്ഥാന വികസന രംഗത്ത് പുറകിലാണ്. ഇതിന് മാറ്റം വരുത്താൻ കേരളത്തിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമുണ്ടാകണമെന്നും കൃഷ്ണകുമാർ പറഞ്ഞു.
സിപിഎം നേതൃത്വത്തിലുള്ള ലക്കിടി - പേരൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും വികസന മുരടിപ്പുമടക്കമുള്ള ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് മാർച്ചും ധർണയം നടന്നത്.
പി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ബിജെപി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ, ബിജെപി മധ്യമേഖല സെക്രട്ടറി ടി. ശങ്കരൻകുട്ടി, എസ്ടി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ് കുമാർ, ബിജെപി ജില്ലാ സെക്രട്ടറി എം. സുരേഷ് ബാബു, സംസ്ഥാന കൗൺസിൽ അംഗം എൻകെ. മണികണ്ഠൻ, മണ്ഡലം പ്രസിഡൻറ് കെഎസ്. അനൂപ്, നേതാക്കളായ കെ.രമേശ് ബാബു, എആർ. രാജേഷ്, രശ്മിബൈജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോനിഷ, മിനി ജയൻ, എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us