/sathyam/media/media_files/qh5o096XuVa29T24i1er.jpg)
പാലക്കാട്: അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് & ടെക്നോളജി എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി ചേർന്ന് ജില്ലാതല ലഹരി വിരുദ്ധ സദസ്സ് നടത്തി.
അഹല്യ ക്യാമ്പസിൽ വച്ച് നടന്ന പരിപാടിയിൽ അഹല്യ കോളേജ് പ്രിൻസിപ്പൽ ഡോ. പി.ആർ. ശ്രീമഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം.രാകേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
അഹല്യ കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റോഷൻ സാനു, വിമുക്തി മിഷൻ ജില്ല മാനേജർ പ്രിൻസ് ബാബു, കേരള എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ ആർ അജിത്ത്, കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. ജഗ്ജിത്ത്, അഹല്യ യാഡ് പ്രതിനിധി ഡോ. എ.ജെ.എം ക്രിസ്റ്റീന, വിമുക്തി ജില്ലാ കോഓർഡിനേറ്റർ ദൃശ്യ കെ.എസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
തുടർന്ന് നടത്തുന്ന പരിശീലന ക്ലാസ് വാളയാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എച്ച്.എസ്. ഹരീഷ് നയിച്ചു. തുടർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും വിമുക്തി നേർക്കൂട്ടം കോർഡിനേറ്റർമാരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us