മണ്ണാർക്കാട് മണ്ഡലത്തിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ച് കിഫ്ബി അധികൃതരുമായി എൻ ഷംസുദ്ദീൻ എംഎൽഎ ചര്‍ച്ച നടത്തി

New Update
n shamsudee mla

മണ്ണാർക്കാട് മണ്ഡലത്തിലെ വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച് കിഫ്ബി അധികൃതരുമായി എംഎൽഎ എൻ. ഷംസുദ്ദീൻ കിഫ്‌ബി ആസ്ഥാനത്ത് ചർച്ച നടത്തുന്നു 

മണ്ണാര്‍ക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്നതും തീരുമാനിച്ചിട്ടുള്ളതുമായ പ്രവർത്തികളുടെ പുരോഗതി സംബന്ധിച്ച് കിഫ്ബി അധികൃതരുമായി എംഎൽഎ എൻ ഷംസുദ്ദീൻ കിഫ്‌ബി ആസ്ഥാനത്ത് ചർച്ച നടത്തി. 

Advertisment

മണ്ണാർക്കാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന്‍റെ ടെൻഡർ നടപടികൾ ഈ മാസം അവസാനം നടത്തുമെന്നും ജിയുപിഎസ് ഭീമനാട്, ജിവിഎച്ച്എസ്എസ് അഗളി എന്നീ സ്കൂൾ കെട്ടിടങ്ങളുടെ ടെണ്ടർ നടപടികൾ അടുത്തമാസം നടത്താനും തീരുമാനിച്ചു. 

മണ്ണാർക്കാട് ചിന്ന തടാകം റോഡിന്റെ (അട്ടപ്പാടി റോഡ്) ഒന്നാംഘട്ട പ്രവർത്തി ആരംഭിച്ചതിൽ യോഗം സംതൃപ്തി രേഖപ്പെടുത്തുകയും രണ്ട്, മൂന്ന് ഘട്ട പ്രവർത്തികൾ ഉടൻ ആരംഭിക്കുവാൻ ആവശ്യമായ നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്നും  ആവശ്യപ്പെട്ടു. എഗ്രിമെന്റ് വെച്ച ജിഎച്ച്എസ് തെങ്കരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. 

മലയോര ഹൈവേയുടെ (കാഞ്ഞിരംപാറ മുതൽ കുമരമ്പത്തൂർ ചുങ്കം വരെ) എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികൾ പൂർത്തിയായി വരുന്നു. ഇക്കാര്യത്തിന് പ്രാദേശിക പഞ്ചായത്ത് തല യോഗങ്ങൾ ചേരും. 

Advertisment