പാലക്കാട്: സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി ജോർജ് സിറിയക് (പ്രസിഡണ്ട്), എ.ജി കൃഷ്ണൻ (വൈസ് പ്രസിഡണ്ട്), സിറാജ് കൊടുവായൂർ (സെക്രട്ടറി), ആന്റോ തേലക്കാട് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ കാട്ടുകുളത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജോർജ് സിറിയക് അധ്യക്ഷത വഹിച്ചു. 25 അംഗ ജില്ലാ സമിതിയെയും തിരഞ്ഞെടുത്തു.
ഒക്ടോബർ 25, 26 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന നേതൃത്വ ക്യാമ്പിൽ ജില്ലയിൽ നിന്ന് 10 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചതായി നിയുക്ത പ്രസിഡണ്ട് ജോര്‍ജ് സിറിയക് അറിയിച്ചു.