ബിഎംഎസ് സംസ്ഥാന സമ്മേളനം; സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 30 ന്

New Update
bms meet palakkad

പാലക്കാട്: 2024 ഫെബ്രുവരി 9, 10, 11 തിയ്യതികളിൽ പാലക്കാട് വെച്ച് നടക്കുന്ന ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഒക്ടോബർ 30 ന് പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി മുരളീധരൻ പറഞ്ഞു. പാലക്കാട് ബിഎംഎസ് ജില്ലാ കാര്യാലയത്തിൽ വച്ച് നടന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് വിവിധ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട സെമിനാറുകളും ചർച്ച സായാഹ്നങ്ങളും സംഘടിപ്പിക്കും. കേരളത്തിന്റെ തൊഴിലാളി മേഖലയിൽ സമഗ്രമായ പരിവർത്തനത്തിന് സമ്മേളനം തുടക്കം കുറിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സലിം തെന്നിലാപുരം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ സി ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ രാജേഷ്, ജില്ലാ ട്രഷറർ വി ശരത്ത്, വി രാജേഷ്, വി ശിവദാസ്, എം ഗിരീഷ്, വി.കെ സുജാത, രാജേഷ് ചെത്തല്ലൂർ, പി സത്യരാജ്, ആർ ഹരിദാസ്, ശശി ചോറോട്ടൂർ, കെ രാജേശ്വരി എന്നിവർ സംസാരിച്ചു.

Advertisment