കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായി അനൂപ് മേനോനും അസീസ് നെടുമങ്ങാടും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പശ്ചാത്തലമായി ഹ്യൂമറിന് പ്രാധാന്യം നൽകുന്ന സിനിമ ഒരുങ്ങുന്നു; സംവിധാനം മനോജ്‌ പാലോടൻ

New Update
cinema music composing

പാലക്കാട്: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പശ്ചാത്തലമായി ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. തോട്ടിങ്ങൽ ഫിലിംസിന്റ ബാനറിൽ ഷമീർ തോട്ടിങ്ങൽ നിർമിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളേരിയാണ്. 

Advertisment

ബി കെ ഹരിനാരായണന്റേതാണ് വരികൾ. എറണാകുളത്തും വാഗമണ്ണിലുമായി ജനുവരി 3 ന് ചിത്രീകരണം തുടങ്ങും. വിജയദശമി ദിനത്തിൽ സിനിമയുടെ ഗാനത്തിന്റ കൊമ്പോസിംഗ് ആരംഭിച്ചു. സംഗീത സംവിധായകൻ പ്രകാശ് ഉള്ളേരി, ഗാന രചയിതാവ് ബി.കെ ഹരിനാരായണൻ, സംവിധായകൻ മനോജ്‌ പാലോടൻ, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, നിർമാതാവ് ഷമീർ തോട്ടിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisment