/sathyam/media/media_files/D7Su83dexZ8nxTm8J4UJ.jpg)
മലമ്പുഴ: ഒട്ടേറെ വിനോദ സഞ്ചാരികൾ എത്തുന്ന മലമ്പുഴയിലെ പ്രകൃതി രമണീയമായ തെക്കേ മലമ്പുഴയിലേക്കെത്തുന്ന വിനോദ സഞ്ചാര ബസ്സുകളുടെ കാഴ്ച്ച മറക്കുന്ന റോഡരികിലെ പാഴ്ചെടികൾ വെട്ടി വൃത്തിയാക്കി അപകട സാദ്ധ്യത ഒഴിവാക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ വേണു.
റോഡിൻ്റെ ഒരു വശം മലയും മറുവശം വെള്ളം നിറഞ്ഞ റിസർവോയറും വിനോദ സഞ്ചാരികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായി മാറിയിരിക്കയാണ്. വെള്ളമില്ലാത്ത കാലമായാൽ വിനോദ സഞ്ചാരികൾ റിസർവോയറിനകത്തേക്കും കടക്കും.
വീതി കുറഞ്ഞ റോഡും ഇറക്കവും വളവുകളും കൂടിയുള്ളപ്പോൾ പാഴ്ചെടികളുടെ വളർച്ചയും പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നതായി വേണു പറഞ്ഞു. ഭാഗ്യം കൊണ്ടാണ് പലപ്പോഴും വാഹനങ്ങൾ റിസർവോയറിലേക്ക് മറഞ്ഞു വീഴാത്തതെന്നും വേണുകൂട്ടിചേർത്തു.
ഉദ്യാനത്തിനകത്തേക്ക് പ്രവേശിക്കുന്നവരേക്കാൾ കൂടുതൽ വിനോദസഞ്ചാരികളാണ് ഇപ്പോൾ തെക്കേ മലമ്പുഴയിലേക്കും ആനക്കൽ പ്രദേശങ്ങളിലേക്കും എത്തുന്നത്. റിങ്ങ് റോഡിൻ്റെ പണി പൂർത്തിയായാൽ വിനോദസഞ്ചാരികൾക്ക് തെക്കേ മലമ്പുഴയും ആനക്കൽ പ്രദേശവും ഒറ്റ റൗണ്ടിൽ സഞ്ചരിച്ച് കാണാനാവും. റിങ്ങ് റോഡിൻ്റെ പണി ഉടൻ പൂർത്തിയാവുമെന്ന് അധികൃതർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us