പാലക്കാട് എന്‍എസ്എസ് യൂണിയനില്‍ 26 ന് മന്നത്ത് പത്മനാഭന്‍റെ വെങ്കല പ്രതിമ സമര്‍പ്പണത്തിന്‍റെയും പാലക്കാട് താലൂക്ക് നായര്‍ മഹാസമ്മേളനത്തിന്‍റെയും മുന്നോടിയായി നടത്തുന്ന വിളംബര ജാഥയുടെ ഉദ്ഘാടനം നടത്തി

New Update
nss vilambara jadha

പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനിൽ നവംബര്‍ 26 ഞായറാഴ്ച സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ വെങ്കല പ്രതിമ സമർപ്പണത്തിൻ്റെയും പാലക്കാട് താലൂക്ക് നായർ മഹാസമ്മേളനത്തിനും മുന്നോടിയായി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. കെ.കെ മേനോൻ, സെക്രട്ടറി എൻ. കൃഷ്ണകുമാർ എന്നിവർ നയിക്കുന്ന വിളംബര ജാഥയുടെ ഉദ്ഘാടനം നെയ്തരംപുളളി കരയോഗത്തിൽ മന്നത്ത് പത്മനാഭൻ്റെ പൂർണ്ണകായ പ്രതിമയിൽ താലുക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. കെ.കെ മേനോൻ ഹാരാർപ്പണം നടത്തി. 

Advertisment

തുടർന്ന് വിളംബര ജാഥ വാഹനത്തിൻ്റെ ഫ്ലാഗ് കരയോഗം സെക്രട്ടറി ജി.കെ പിള്ള യൂണിയൻ പ്രസിഡൻ്റിന് കൈമാറികൊണ്ട് വിളംബര ജാഥ പാലക്കാട് താലൂക്ക് യൂണിയനിൽ ആരംഭം കുറിച്ചു. 

കരയോഗം പ്രസിഡൻ്റ് രമേഷ് അല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. യുണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ, യൂണിയൻ ഭരണ സമിതി അംഗങ്ങളായ ടി മണികണ്ഠൻ, യു. നാരയണൻ കുട്ടി, എം ഉണ്ണികൃഷ്ണൻ, ആർ. ബാബു സുരേഷ്, മോഹൻദാസ് പാലാട്ട്, പി.സന്തേഷ് കുമാർ, കെ. ശിവാനന്ദൻ, കെ.പി രാജഗോപാൽ, പ്രതിനിധിസഭാ അംഗങ്ങളായ ആർ. സുകേഷ് മേനോൻ, സി. കരുണാകരനുണ്ണി, വി രാജ്‌മോഹൻ, എ പുരുഷോത്തമ്മൻ, വനിതാ സമാജം പ്രസിഡൻറ് ജെ. ബേബി ശ്രീകല, സെക്രട്ടറി അനിത ശങ്കർ, ഖജൻജി വത്സല ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. 

രാമനാഥപുരം, മണലി, കല്ലേപ്പുള്ളി, കൊട്ടേക്കാട്, നടുവക്കാട്ട് പാളയം എന്നീ കരയോഗങ്ങൾ സന്ദർശിച്ചു. വലിയപാടം കരയോഗത്തിൽ ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു.

Advertisment