പാലക്കാട് ജില്ലാ ഫുട്ബോൾ പ്ലയേഴ്സ് വെൽഫെയർ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു

New Update
football coaching camp

പാലക്കാട്: ജില്ലാ ഫുട്ബോൾ പ്ലയേർസ് വെൽഫയർ അസോസിയേഷൻ പാലക്കാടിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലോംഗ് ടൈം ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ഹേമാംബിക സംസ്കൃത സ്ക്കൂൾ ഗ്രൗണ്ടിൽ പാലക്കാടിന്റെ പഴയകാല സന്തോഷ് ട്രോഫി താരം ഡോ. രാജഗോപാൽ ഉൽഘാടനം ചെയ്തു. 

Advertisment

യോഗത്തിൽ സുന്ദരേശൻ സ്വാഗതം പറഞ്ഞു. സ്റ്റാൻലി ജെയിംസ് അദ്ധ്യക്ഷനായിരുന്നു. അസോസിയേഷൻ അംഗങ്ങളായ ജഗദീഷ്, മുഹമ്മദ് റാഫി, സുരേഷ് ബാബു, രാജേഷ്, പരമൻ, കൈലാസ്, മനോബട്സ്, സ്വാമിനാഥൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചീഫ് കോച്ച് അനിൽകുമാർ ക്യാപിനെ കുറിച്ച് വിശദീകരണം നടത്തി.

Advertisment