/sathyam/media/media_files/pvoFTNmtEdFssoOW2aaz.jpg)
പാലക്കാട്: ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പൈതൃകം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ "രാഷ്ട്രവിജ്ഞാന കൗതുകം" പരിപാടിയിൽ ഐക്യരാഷ്ട്ര സംഘടനയിലെ 193 അംഗ രാജ്യങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
/sathyam/media/media_files/hwv4fBh9WRWdwjOhvNrw.jpg)
2023 ജൂണ്‍ - 19 ന് വായനാ ദിനത്തിൽ ആരംഭിച്ച രാഷ്ട്ര വിജ്ഞാന കൗതുകം അവതരണം 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികളാണ് നടത്തിയത്.
ഒക്ടോബര്‍ -26 ന് സ്കൂൾ ഗ്രൗണ്ടിൽ എംയുഎൻ അസംപ്ലി സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്ര വിജ്ഞാനകൗതുകം പരിപാടി അവസാനിച്ചു. 193- രഷ്ട്രങ്ങളുടെയും പതാകകളോടുകൂടി കുട്ടികൾ ഗ്രൗണ്ടിൽ ഒത്തു ചേർന്നു. സ്റ്റേജിൽ യുഎൻ എംബ്ലം സ്ഥപിച്ചു.
/sathyam/media/media_files/tHophvWIVj1sebOjk2WJ.jpg)
ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ യുഎൻ സെക്രട്ടറി ജനറൽ അഭിസംബോധന ചെയ്തു. യുഎൻ ഘടകങ്ങളെ പരിചയപ്പെടുത്തി. ഇന്ത്യയുടെ പ്രതിനിധി പ്രമേയം അവതരിപ്പിച്ചു. പാലക്കാട് ഡിഇഒ ഉഷാ മാനാട് ആശംസകൾ നേർന്നു.
പിടിഎ പ്രസിഡണ്ട് അരവിന്ദാക്ഷൻ, എച്ച്എം പുഷ്പ കെ, സാമൂഹ്യ ശാസ്ത്ര അധ്യാപകർ, പൈതൃകം സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us