/sathyam/media/media_files/bZojl0XzfOxImDm96sA9.jpg)
പാലക്കാട്: ബഹുസ്വര ഇന്ത്യക്കായ് ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് എസ്‌ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുള്ള ക്യാപ്റ്റനും ജനറൽ സെക്രട്ടറി യു.പോക്കർ വൈസ് ക്യാപ്റ്റനും ട്രഷറർ കെ.പി മുഹമ്മദ് അഷ്റഫ് ഡയരക്റ്ററും ഉമ്മർ ഒട്ടുമ്മൽ, കല്ലടി അബൂബക്കർ,അബ്ദുൾ മജീദ് വല്ലാഞ്ചിറ, എൻ.കെ.സി ബഷീർ, അഷ്റഫ് എടനീർ എന്നിവർ സ്ഥിരാംഗങ്ങളായും ജുനൈദ് പരവക്കൽ, സുബൈർ നാലകത്ത്, അനീസ് എം.കെ.സി എന്നിവർ ഒഫിഷ്യൽസുകളുമായ എസ്‌ടിയു സമര സന്ദേശ യാത്രക്ക് പാലക്കാട് ജില്ലയിൽ വൻവരവേൽപ്പ്.
പൊതുമേഖല സ്ഥാപനങ്ങളടക്കമുള്ള തൊഴിൽ ഇടങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയും തൊഴിൽ മേഖല നേരിടുന്ന മറ്റു പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചും രാജ്യത്ത് രൂപപ്പെട്ട മതേതര കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചും ബഹുസ്വരതക്ക് വേണ്ടിയും ഒക്ടോബർ 21ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ അതൃത്തിയായ ചാലിശേരിയിൽ എത്തിയ യാത്രയെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാൽ മാരായമംഗലം ട്രഷറർ പി.ഇ.എ സലാം മാസ്റ്റർ എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കർ ജില്ലാ ജനറൽ സെക്രട്ടറി നാസർ കൊമ്പത്ത് ട്രഷറർ ഹംസപ്പ തുടങ്ങിയ മുസ്ലിം ലീഗ്,എസ്.ടി.യു നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
സമരസന്ദേശ യാത്ര പര്യടനത്തിന്റെ ജില്ലാ തല ഉൽഘാടനം തൃത്താലയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായ മംഗലം ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എം.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ്‌ടിയു മണ്ഡലം പ്രസിഡന്റ് സക്കീർ പി.പി സ്വാഗതം പറഞ്ഞു. നായകൻ അഡ്വ.എം.റഹ്മത്തുള്ള, വൈസ് ക്യാപ്റ്റൻ യു.പോക്കർ, ഡയരക്ടർ കെ.പി മുഹമ്മദ് അഷ്റഫ്, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ സലാം മാസ്റ്റർ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, ജില്ലാ പ്രസിഡൻറ് പി.എം മുസ്തഫ തങ്ങൾ, അസീസ് ആലൂർ, ടി.കെ ചേക്കുട്ടി, സക്കറിയ കsമുണ്ട, കെ.വി മുസ്തഫ, മുനീബ് ഹസൻ, മുബീൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഒറ്റപ്പാലത്ത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് പി.എ തങ്ങൾ ഉൽഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.പി മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. കൺവീനർ മേഡയിൽ ബാപ്പുട്ടി സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി.പി അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി.
ക്യാപ്റ്റൻ അഡ്വ.എം റഹ്മത്തുള്ള, വൈസ് ക്യാപ്റ്റൻ യു.പോക്കർ, സ്ഥിരാംഗം വല്ലാഞ്ചിറ അബ്ദുൾ മജീദ്, കെ.പി ഉമ്മർ, നാസർ പാദാക്കര, അബ്ദുൾ റഹ്മാൻ ചളവറ, പി.എം.എ ജലീൽ, അനിത ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പാലക്കാട് നടന്ന സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.കെ.എൻ.എ ഖാദർ ഉൽഘാടനം ചെയ്തു. നാസർ എസ്.എം അധ്യക്ഷത വഹിച്ചു. പി.കെ ഹസ്സനിപ്പ സ്വാഗതം പറഞ്ഞു. യാത്ര ലീഡർ അഡ്വ. എം റഹ്മത്തുള്ള, ഡയരക്ടർ കെ.പി മുഹമ്മദ് അഷ്റഫ്, സ്ഥിരാംഗം ഉമ്മർ ഒട്ടുമ്മൽ, എസ്‌ടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. യാത്ര രാത്രിയോടെ പൊന്നങ്കോട് സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us