അപകടം വിതച്ചിരുന്ന ഒലവക്കോട്ടെ കനാൽ പാലം പുനർനിർമ്മാണം ആരംഭിച്ചു

New Update
canal bridge

അപകടം വിതക്കുന്ന കനാൽ പുനർ നിർമ്മാണം നടത്തുന്നു

ഒലവക്കോട്: സംരക്ഷണഭിത്തിയോ കൈവരികളോ ഇല്ലാതെ സ്ഥിരം അപകടം വിതക്കുന്ന കനാൽ പാലം പുനർനിർമ്മാണം ആരംഭിച്ചു. കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ ഒലവക്കോട് - സായ് ജങ്ങ്ഷനുമിടയിലാണ് ഈ കനാൽ പാലം.

Advertisment

തെരുവുവിളക്കുകളില്ലാത്തതിനാൽ രാത്രിയിൽ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിൽ തട്ടി പലപ്പോഴും വഴിയറിയാതെ ഇരുചക്ര വാഹനക്കാർ കനാലിൽ വിഴുക സ്ഥിരം പതിവായിരുന്നു. 

ഏറ്റവും ഒടുവിൽ കനാലിൽ വീണത് മലമ്പുഴ സ്വദേശികളായ രണ്ടു യുവാക്കളായിരുന്നു. ബൈക്ക് അധികം വേഗത ഇല്ലായിരുന്നതിനാൽ നിസാര പരിക്കുകളോടെ അവർ രക്ഷപ്പെട്ടു. ഒട്ടേറെ പരാതികളും മാധ്യമ വാർത്തകളും ഈ കനാലിനെതിരെ ഉണ്ടായിരുന്നു. 

Advertisment