പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ സ്ഥാപകദിനാഘോഷം നടത്തി

New Update
nss foundation day

പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ 109 -ാം സ്ഥാപകദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ മേനോൻ എൻഎസ്എസ് പതാക ഉയർത്തി. എൻഎസ്എസ് രൂപീകരണ വേളയിൽ മന്നത്ത് പത്മനാഭനും കൂട്ടുകാരും എടുത്ത പ്രതിജ്ഞ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ചൊല്ലിക്കൊടുത്തു. 

Advertisment

യൂണിയൻ ഭരണസമിതി അംഗങ്ങളായ ആർ ബാബു സുരേഷ്, മോഹൻദാസ് പാലാട്ട്, ആർ ശ്രീകുമാർ, കെ ശിവാനന്ദൻ, പി സന്തോഷ് കുമാർ, വി ജയരാജ്,
പ്രതിനിധിസഭ അംഗങ്ങളായ ആർ സുകേഷ് മേനോൻ, സി കരുണാകരനുണ്ണി, വനിതാ യൂണിയൻ പ്രസിഡന്റ് ജെ ബേബി ശ്രീകല, സെക്രട്ടറി അനിതാശങ്കർ, ഖജാൻജി വത്സല ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി നളിനി, കമ്മിറ്റി അംഗങ്ങളായ എസ് സ്മിത, സുനിത ശിവദാസ് എന്നിവർ പ്രസംഗിച്ചു. 

യൂണിയനിലെ 91 കരയോഗങ്ങളിലും പതാകദിനം സമുചിതമായി ആചരിക്കുകയും ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുകയും ചെയ്തു. 

Advertisment