/sathyam/media/media_files/amyXkQOwlptI5zYkBb0b.jpg)
കുഴൽമന്ദം (പാലക്കാട്): സംസ്ഥാന റോളർ സ്‌കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായി നടന്നു വരുന്ന റോളർ ഹോക്കി മത്സരത്തിനിടെ കയ്യാങ്കളി. ഇതേ തുടർന്ന് പരിക്കേറ്റ താരത്തെയും മാതാപിതാക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് മാത്തൂരിൽ തച്ചങ്കാട് തൈസ റോളർ സ്പോർട്സ് അരീനയിലാണ് കേരള റോളർ സ്‌കേറ്റിങ്ങ് അസോസിയേഷൻ്റെ കീഴിൽ മത്സരങ്ങൾ നടക്കുന്നത്. ഹോക്കി മൽസരങ്ങളുടെ രണ്ടാം ദിനമായ ഇന്നലെ വൈകീട്ട് തൃശൂർ - തിരുവനന്തപുരം ജൂനിയർ ആൺകുട്ടികളുടെ മൽസര ശേഷമായിരുന്നു പ്രശ്ങ്ങൾ.
മൽസരത്തിൽ തൃശൂർ തിരുവനന്തപുരത്തെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപിച്ചിരുന്നു. വിജയാഹ്ളാദം നടത്തുകയായിരുന്ന തൃശൂരിൻ്റ കളിക്കാരുടെ ഇടയിലേക്ക് പുറമെ നിന്നും തിരുവനന്തപുരം ടീമിലെ ചില കളിക്കാരുടെ താപിതാക്കൾ എത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്.
ഇവർ കളിക്കാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതു കണ്ട തൃശൂർ ടീം മാനേജർ വിഷയം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ടീം പരിശീലകനെത്തി ഇവരെ ഉൾപ്പെടെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നുവത്രെ.
ഇതിനിടെ വിവരമറിഞ്ഞ് കുഴൽമന്ദം പോലീസ് സ്ഥലത്തെത്തി. തൃശൂർ ജില്ലാ ജൂനിയർ ടീം അംഗം, മാനേജർ ശ്യാമ മഹേഷ്, നിത രാജു, സവിത ബൈജു, ഭിന്നശേഷിക്കാരനായ എം.പി. ജിന്നി എന്നിവരെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേ സമയം തൃശൂർ ജില്ല ടീം അംഗങ്ങളിൽ ചിലർ തങ്ങളെ അസഭ്യം പറഞ്ഞുവെന്നും മർദ്ദിച്ചെന്നുമുള്ള പരാതിയുമായി തിരുവനന്തപുരം ടീമംഗങ്ങളുടെ ചില മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us