New Update
/sathyam/media/media_files/eiytwxWLuOtOk6kBNugT.jpg)
പാലക്കാട്: ആർഡിസി ലാബും, ജില്ലാ ലാബും ഒന്നിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സന്ദർശന സമയം വെട്ടിച്ചുരുക്കാനുള്ള നടപടി പിൻവലിക്കുക,
മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ന്യൂറോളജി വിഭാഗത്തിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കുക, സ്വകാര്യ ലാബുകളെ സഹായിക്കുന്ന നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി സതീഷിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു.
Advertisment
വാർഡ് കൗൺസിലർ അനുപമ പ്രശോഭ്, വിവിധ കക്ഷി നേതാക്കളായ ജയൻ മബ്രം, കെ. ശിവരാജേഷ്, മോഹൻ ബാബു, മണികണ്ഠൻ പുത്തൂർ, എസ്.എം താഹ, പുത്തൂർ രമേഷ്, എൻ.വി സാബു, പ്രജീഷ് പ്ലാക്കൽ, എസ്. സേവ്യർ, നടരാജൻ കുന്നുംപുറം എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us