ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/4oh4eWbiWPQjx4YoKsMw.jpg)
പാലക്കാട്: ഇന്ത്യയിലെ നിയമങ്ങൾ ശക്തമാണെങ്കിലും ആയത് നടപ്പിലാക്കുന്നതിൽ ഉള്ള കാലതാമസമാണ് കേസുകളുടെ എണ്ണം കൂടുവാനും നീതി വൈകുന്നതിനും ഇടയാകുന്നതെന്നു ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പ്രേംനാഥ്. പി. അഭിപ്രായപെട്ടു.
Advertisment
പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിലെ നിയമ സാക്ഷരത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുകളുടെ ബാഹുല്യവും കോടതികളുടെ എണ്ണക്കുറവും വിചാരണ നീട്ടിക്കൊണ്ടുപോകുവാൻ ചില കക്ഷികളുടെ താത്പര്യവും നീതി നിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും പ്രേംനാഥ് പറഞ്ഞു.
നിയമത്തെ ബഹുമാനിക്കുന്ന ജനതയുടെ കുറവ് കുറ്റകൃത്യങ്ങൾ അധികരിക്കുവാൻ ഇടവരുത്തുമെന്നും നിയമസാക്ഷര എല്ലാ തലങ്ങളിലേക്കും വ്യാപിക്കണമെന്നും പ്രേംനാഥ് ആവശ്യപ്പെട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us