/sathyam/media/media_files/s82km8MP12lbw9R36uVz.jpg)
ജില്ലാ ശാസ്ത്രോത്സവം ലോഗോയുടെ പ്രകാശനം ഡി.ഡി.ഇ പി.വി. മനോജ്കുമാറിന് നൽകി പി. മമ്മിക്കുട്ടി എം.എൽ.എ നിർവ്വഹിക്കുന്നു.
ഷൊർണൂർ: ഈ വർഷത്തെ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം നവംബർ 17, 18 തീയ്യതികളിൽ ഷൊർണൂരിൽ നടക്കും. ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഷൊർണൂർ സെന്റ് തെരേസ എച്ച്.എസ്.എസ്സിൽ പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ എം.കെ. ജയപ്രകാശ് അധ്യക്ഷനായി. മേളയുടെ ലോഗോ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ്കുമാറിന് നൽകി പി.മമ്മിക്കുട്ടി എം.എൽ.എ പ്രകാശനം ചെയ്തു.
സെന്റ് തെരേസ ഹയർസെക്കന്ററി സ്കൂൾ, കെ.വി.ആർ ഹൈസ്കൂൾ എന്നിവ കേന്ദ്രീകരിച്ച് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകളിൽ പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി മൂവായിരത്തിലധികം ശാസ്ത്രപ്രതിഭകൾ മാറ്റുരക്കും.
വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ്കുമാർ, മേളകളുടെ നോഡൽ ഓഫീസർ പി. തങ്കപ്പൻ വിശദീകരണം നടത്തി. നഗരസഭാ കൗൺസിലർമാരായ ഇ.പി. നന്ദകുമാർ, ശ്രീകലാ രാജൻ, കെ.പ്രസാദ്, ഡി.ഇ.ഒ കെ.എ. അനീഷ്, എ.ഇ.ഒമാരായ സജിത്ത്, ബിന്ദു, ഷൊർണൂർ എസ്.എച്ച്.ഒ രഞ്ജിത് കുമാർ, വിജയകൃഷ്ണൻ സിസ്റ്റർ ലിസ, സിമി, കെ.ആർ.ഷീന എം.ശ്രീകാന്ത്, വി.എസ്.സുദേവ്, അധ്യാപക സംഘടനാ പ്രതിനിധികളായ ടി.ജയപ്രകാശ്, ഹമീദ് കൊമ്പത്ത്, എം.എൻ.വിനോദ്, എ.ജെ.ശ്രീനി, ജി.അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പി.മമ്മിക്കുട്ടി എം.എൽ.എ (ചെയർമാൻ), ഡി.ഡി.ഇ പി.വി. മനോജ്കുമാർ (ജനറൽ കൺവീനർ), ഡി.ഇ.ഒ കെ.എ. അനീഷ് (ട്രഷറർ) എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us