പക്ഷിനിരീക്ഷണം നടത്തി ചളവ സ്കൂളിലെ എക്കോ ക്ലബ്ബംഗങ്ങൾ

New Update
bird watching

പക്ഷി നിരീക്ഷകനായ ഡോ: സാലിം അലി ദിനത്തിൽ  ചളവ ഗവ: യുപി സ്കൂളിലെ എക്കോ ക്ലബ്ബംഗങ്ങൾ നടത്തിയ പക്ഷിനിരീക്ഷണം യാത്ര 

എടത്തനാട്ടുകര: പക്ഷി നിരീക്ഷകനായ ഡോ: സാലിം അലി ദിനത്തിൽ പക്ഷിനിരീക്ഷണം നടത്തി ചളവ ഗവ: യുപി സ്കൂളിലെ എക്കോ ക്ലബ്ബംഗങ്ങൾ. സ്കൂളിലെ നിർഝരി എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പക്ഷിനിരീക്ഷണം നടത്തിയത്. 

Advertisment

പ്രശസ്ത പക്ഷിനിരീക്ഷകനും ജിഒഎച്ച്എസ് എടത്തനാട്ടുകരയിലെ അധ്യാപകനുമായ വിപിൻ സി.ജി. നേതൃത്വം നൽകി. വിവിധ തരത്തിലുള്ള പക്ഷികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആനപ്പാറ വനമേഖലയാണ് സന്ദർശനം നടത്തിയത്. 

അധ്യാപകരായ അൻവർ സാജിദ്, രവികുമാർ, ദൃശ്യരാജ്, സഫ മർവ, അമീറത്ത് ജഹാൻ, രഞ്ജിനി എന്നിവരും പങ്കെടുത്തു. ദേശീയ പക്ഷിനിരീക്ഷണ ദിനാചരണം കുട്ടികൾക്ക് വേറിട്ടൊരനുഭവമായി.