പാലക്കാട്: കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകൾ കെ-സ്വിഫ്റ്റിന്റെ മറവിൽ സ്വകാര്യ മേഖലക്ക് നൽകാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും പൊതുമേഖലയെ തകർക്കുന്ന ഇത്തരത്തിലുള്ള നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്നും കെഎസ്‌ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ടി.വി രമേഷ് കുമാർ ആവശ്യപ്പെട്ടു.
സംഘടനയുടെ പാലക്കാട് യൂണിറ്റ് സമ്മേളനം ബിഎംഎസ് ജില്ലാ കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസേനയെന്നോണം കെഎസ്ആർടിസിയിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ സ്ഥാപനത്തെ തകർച്ചയിലേക്ക് നയിക്കുകയാണെന്നും തൊഴിലും കൂലിയും ഇല്ലാതാക്കുന്ന നടപടികൾ തൊഴിലാളി സർക്കാരെന്നു മേനി നടിക്കുന്നവർക്ക് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/media_files/WJ5Jiuu5m7Mt9Ie83UjB.jpg)
യൂണിറ്റ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം. മുരുകേശൻ സംഘടനാ റിപ്പോർട്ടും ആർ. ശിവകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സി. സുമതി സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ യൂണിറ്റ് പ്രഭാരി എൻ. കാളിദാസ്, ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ. സുരേഷ് കൃഷ്ണൻ, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളെ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പ്രസിഡന്‍റായി കെ.പി.രാധാകൃഷ്ണനെയും സെക്രട്ടറിയായി എം. മുരുകേശനെയും ട്രഷററായി ആർ.ശിവകുമാറിനെയും വൈസ് പ്രസിഡന്‍റുമാരായി എസ്.സരേഷ്, എൽ.രവിപ്രകാശ്, എ.വിനോദ്, കെ.വിനോദ്, സി.കെ.സുകുമാരൻ, ഇ.ശശി എന്നിവരെയും ജോ: സെക്രട്ടറിമാരായി എം.അരുൺകുമാർ, കെ.അനിൽകുമാർ, നാഗനന്ദകുമാർ, വി.രാജഗോപാൽ എന്നിവരെയും തെരഞ്ഞെടുത്തു.