പാലക്കാട്: ആചാര്യ വിനോബാജി അനുസ്മരണവും യുദ്ധവിരുദ്ധ പ്രതിജ്ഞയും നവംബർ 15 കാലത്ത് 10 മണിക്ക് പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മഹാത്മാഗാന്ധിയുടെ അനുയായികളിൽ പ്രധാനിയാണ് ലക്ഷക്കണക്കിന് ഏക്കർ ഭൂമി ദൂരഹിതരായ ജനങ്ങൾക്ക് നേടികൊടുത്ത ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആചാര്യ വിനോഭാജി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും 'യുദ്ധം പരിഹാരമല്ല അപരാധമാണ്, യുദ്ധം വേണ്ട' എന്ന പ്രതിജ്ഞയും നടത്തും.
കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് പി.ആർ സദാശിവൻ പിള്ള, ജന സെക്രട്ടറി എൻ.മോഹനൻ, ഏകത പരിഷത്ത് സംസ്ഥാന ജന: കൺവീനർ സന്തോഷ് മലമ്പുഴ വിളയോടി വേണുഗോപാൽ, അശോക് നെന്മാറ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഏകതാ പരിഷത്ത് ജില്ലാ കൺവീനർ അഖിലേഷ് കുമാർ പറഞ്ഞു.