കരിമ്പ: ചൂരൽ വടിയും മിഠായിയും സമ്മാനപ്പൊതികളുമായി നാലു പതിറ്റാണ്ടിന് മുമ്പുള്ള മധുരിക്കും ഓർമകളുമായി നാലു പതിറ്റാണ്ട് മുമ്പുള്ള പഴയ കൂട്ടുകാർ വീണ്ടും വിദ്യാലയ അങ്കണത്തിൽ ഒത്തുകൂടി.
കരിമ്പ ഹയർ സെക്കന്ററി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഓർമപ്പൂക്കൾ പ്രസിഡന്റ് ചന്ദ്രികാഭായ് അധ്യക്ഷയായി. സ്കൂളിലെ പ്രിയ ഗുരുനാഥരിൽ ഏഴുപേർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കാലയവനികക്കുള്ളിൽ മണ്മറഞ്ഞുപോയ 17 സഹപാഠികളെ ബാബു പി. മാത്യു അനുസ്മരിച്ചു. എത്തിച്ചേരാൻ കഴിയാത്ത അധ്യാപകരെ സ്മരിച്ചു കൊണ്ട് വി.പി ജയരാജൻ സംസാരിച്ചു.
കെ.ജെ. ജയിംസ് മാസ്റ്റർ, സ്യമന്തകം ടീച്ചർ, സുന്ദരൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാസ്റ്റർ, രാജേന്ദ്രൻ മാസ്റ്റർ, ശുഭ ടീച്ചർ, വിജയകുമാരി ടീച്ചർ എന്നിവർ പങ്കെടുത്തു. സ്നേഹ സംഗമത്തിനെത്തിയ അധ്യാപകരെ ചടങ്ങിൽ പൊന്നാടയണിച്ചും ഉപഹാരം നൽകിയും ആദരിച്ചു. കരിമ്പ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ബിനോയ് മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.