Advertisment

കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ സ്റ്റാൾ ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
Nov 14, 2023 21:30 IST
New Update
kerala police stall inauguration

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സ്റ്റാൾ പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.

Advertisment

പോലീസിന്റെ വിവിധ സഹായ സംവിധാനങ്ങളെ കുറിച്ചും 'ലഹരിക്കെതിരെ അണിചേരാം ആർക്കും പാടാം' എന്ന മ്യൂസിക് കോമ്പോയും ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷയെ സംബന്ധിച്ചും തിരക്കിനിടയിൽ സ്വർണാഭരണങ്ങൾ സംരക്ഷിക്കുന്നതിനായി 'സേഫ്റ്റി പിന്നിലൂടെ സേഫ്റ്റി' എന്ന പ്രോജക്ടും ഇതിനോടൊപ്പം ഉദ്ഘാടനം ചെയ്തു. 

kerala police stall

പാലക്കാട് അഡിഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് എ ഷാഹുൽ അമീദ് ഐപിഎസ്,  സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം പ്രവീൺ കുമാർ, ഇൻസ്പെക്ടർ ഓഫ് പോലീസ് ടൗൺ നോർത്ത് സുജിത്ത് കുമാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുനിൽ എം, ജനമൈത്രി എഡിഎൻഒ എഎസ്ഐ വി ആറുമുഖൻ, ബീറ്റ് ഓഫീസർമാരായ സുധീർ കെ സജിത്ത്, ശിവകുമാർ പി, വിനോദ്, സായൂജ്, അൻസൽ നോർത്ത് സമിതി മെമ്പർമാരായ വരദം ഉണ്ണി, റാഫി ജയനിമേട് എന്നിവർ പങ്കെടുത്തു. 

സ്റ്റാൾ പതിനാറാം തീയതി രാത്രി 10 മണി വരെ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് പോലീസ് അറിയിച്ചു.

Advertisment