പാലക്കാട്: പ്രളയ രക്ഷാപ്രവർത്തനത്തിനിടയിൽ വീരമൃത്യു വരിച്ച വൈദ്യൂതി ജീവനക്കാരൻ അയ്യപ്പുരം സ്വദേശി രഘുനാഥിന്‍റെ പാവന സ്മരണക്ക് പാലക്കാട് നഗരസഭ പതിനഞ്ചാം വാർഡ് അങ്കണവാടിയിൽ ആരംഭിക്കുന്ന രഘുനാഥ് സ്മാരക ലൈബ്രറിയുടെ പുസ്തക സമാഹരണത്തിൻ്റെ ഭാഗമായി കലാലയങ്ങൾ, സർക്കാർ ഓഫീസ്, തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ "ബുക്ക് ഡ്രോപ് ബോക്സ് " ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി കൽപാത്തി രഥോത്സവ നഗരിയിൽ ബുക്ക് ഡൊണേഷൻ ബോക്സ് സ്ഥാപിച്ചു. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘടനം നിർവഹിച്ചു. റൊട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ഹേമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ എം. ശശികുമാർ ആമുഖ പ്രഭാഷണം നടത്തി. ഗണേഷ് നഗർ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി മേതിൽ രവികുമാർ ആശംസ അർപ്പിച്ചു.
മുൻ കാനറാ ബാങ്ക് മാനേജർ വിജയൻ, തച്ചമ്പാറ ഹൈസ്കൂൾ മുൻ പ്രധാന അധ്യാപിക ശ്രീമതി നളിനി ടീച്ചർ, രാമകൃഷ്ണൻ, നടരാജ്, ഹരിദാസ് മാസ്റ്റർ എന്നിവർ ഗ്രന്ഥശാലക്ക് പുസ്തകം കൈമാറി.