Advertisment

'യുക്തി ചിന്തയിലൂന്നിയ മാനവിക സമൂഹം'; കെവൈഎസ് പാലക്കാട് ജില്ലാ സമ്മേളനം ആലത്തൂർ എംഎൽഎ കെ.ഡി പ്രസേനൻ ഉദ്ഘാടനം ചെയ്തു

New Update
prasenan ml

കേരള യുക്തിവാദി സംഘത്തിന്റെ പാലക്കാട് ജില്ലാ സമ്മേളനം പികെ സുകുമാരൻ നഗറിൽ എംഎൽഎ കെ.ഡി പ്രസേനൻ ഉദ്ഘാടനം ചെയ്യുന്നു 

പാലക്കാട്: കേരള യുക്തിവാദി സംഘത്തിന്റെ ജില്ലാ സമ്മേളനം പികെസുകുമാരൻ നഗറിൽ (കെഎസ്ടിഎ ഹാൾ) ആലത്തൂർ എംഎൽഎ കെ.ഡി പ്രസേനൻ ഉദ്ഘാടനം ചെയ്തു.

Advertisment

യുക്തി ചിന്തയിലൂന്നിയ മാനവിക സമൂഹം എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും കർഷകരും അധ്വാനിക്കുന്ന ജനവിഭാഗവും ദുരിതമനുഭവിക്കുന്നവരും ഉള്ളപ്പോൾ നിഷ്പക്ഷത എന്നത് തെറ്റായ സമീപനമാണെന്നും മനുഷ്യൻറെ സാമ്പത്തിക പരാധീനതകൾ കൂടിയാണ് അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുന്നത് എന്നും ഉദ്ഘാടനം ചെയ്ത പ്രസേനൻ പറഞ്ഞു. 

'മലയാളസാഹിത്യവും മതേതത്വവും' എന്ന വിഷയത്തിൽ നോവലിസ്റ്റ് എം.ബി മിനി, 'യുദ്ധം മാനവിക ലോകത്തിന്റെ ശത്രു' എന്ന വിഷയത്തില്‍ മാണി പറമ്പേട്ടും 'പുതിയ വിദ്യാഭ്യാസ നയം' എന്ന വിഷയത്തില്‍ പി.മീര ടീച്ചറും പഠന സെഷനിൽ സംസാരിച്ചു.

പ്രാരംഭമായി സതീഷ് കൊയിലത്തിന്റെ കവിതയിലൂടെ തുടങ്ങിയ യോഗത്തിൽ മാതുലാമണി എഴുതിയ 'ഗദ്ദർ പാട്ടും പോരാട്ടവും' എന്ന പുസ്തകത്തിന്റെ പ്രകാശനവും മതമില്ലാത്ത ജീവൻ അനുമോദനവും നടന്നു.

വി.മിനി അദ്ധ്യക്ഷത വഹിച്ചു. വിദ്യാ ശെൽവൻ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു. ഉച്ചയ്‌ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന ജോയിൻ സെക്രട്ടറി ശക്തിധരൻ അദ്ധ്യക്ഷനായി. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികളായി എ. രാമൃഷ്ണൻ (ജില്ലാ പ്രസിഡന്റ്), പി. അനിൽകുമാർ (സെക്രട്ടറി), മോഹൻ ചിറ്റൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 

Advertisment