Advertisment

'യുദ്ധം പരിഹാരമല്ല അപരാധമാണ്'; ഏകത പരിഷത്ത് ആചാര്യ വിനോബാജീ അനുസ്മരണവും യുദ്ധവിരുദ്ധ പ്രതിജ്ഞയും പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ചു

New Update
ektha parikshath palakkad

പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ആചാര്യ വിനോബാജീ അനുസ്മരണവും യുദ്ധവിരുദ്ധ പ്രതിജ്ഞയും

പാലക്കാട്: ആചാര്യ വിനോബാജീ അനുസ്മരണവും പുഷ്പാർച്ചനയും യുദ്ധവിരുദ്ധ പ്രതിജ്ഞയും പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്നു. "യുദ്ധം പരിഹാരമല്ല അപരാധമാണ്" എന്ന സന്ദേശമുയർത്തി ഏകത പരിഷത്ത് സംഘടിപ്പിച്ച പരിപാടി കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്‍റ് പി.ആർ സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു.

ഏകത പരിഷത്ത് സംസ്ഥാന ജന: കൺവീനർ സന്തോഷ് മലമ്പുഴ അധ്യക്ഷനായിരുന്നു. വിളയോടി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി കെ.ആർ ബിർള യുദ്ധവിരുദ്ധ പ്രതിജ്ജ ചൊല്ലി കൊടുത്തു.

ഏകത പരിഷത്ത് ജില്ലാ കൺവീനർ എം. അഖിലേഷ് കുമാർ, ആർ സുരേന്ദ്രൻ, അശോക് നെന്മാറ, സണ്ണി എടൂർ, വേലായുധൻ കൊട്ടേക്കാട്, കെ.എ. ചന്തം, വിക്ടോറിയ വിൻസൻറ്, വി.പത്മ മോഹൻ, വി.ചന്ദ്രൻ, മോഹൻ കുമാർ, മോഹനൻ പുന്നേലിൽ, പി.കെ നാരായണൻ, വി.മുരുകദാസ്, ടി.പി കനകദാസ് എന്നിവർ സംസാരിച്ചു. 

Advertisment