Advertisment

ചെറുതല്ല ചെറുധാന്യങ്ങൾ... മില്ലറ്റ് എനർജി ബാറിന്  പേറ്റന്റിന് അപേക്ഷിച്ച് മണ്ണാർക്കാട്ടെ വിദ്യാർഥിനികൾ

New Update
millet patent

മണ്ണാർക്കാട്: ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന സയൻസ് പ്രോജക്ട് വിജയികൾ തങ്ങളുടെ പ്രൊജക്റ്റ് വിഷയമായ മില്ലറ്റ് എനർജി ബാറിന് പേറ്റന്റ് നേടാൻ അപേക്ഷ നൽകി.

Advertisment

അന്തർദേശീയ മില്ലെറ്റ് വർഷത്തിന്റെ ഭാഗമായി ദാറുന്നജാത്ത് ഹയർസെക്കൻഡറി സ്കൂൾ നെല്ലിപ്പുഴയിലെ ശാസ്ത്ര ക്ലബ്‌ വിദ്യാർത്ഥിനികൾ ആറു തരം ചെറു ധാന്യങ്ങൾ ഉപയോഗിച്ച് പോഷകാമൃതം മില്ലറ്റ് എനർജി ബാർ രൂപകൽപ്പന ചെയ്‌തു.

വരും ദിവസങ്ങളിൽ പ്രോഡക്റ്റിന്റെ ഷെൽഫ് ലൈഫ് ക്വാളിറ്റി, പോഷക ഘടകങ്ങൾ എന്നിവ ശാസ്ത്രീയമായി കണ്ടെത്തി മാർക്കററിലെത്തിക്കാനാണ് ഇതുമായി റിസർച്ച് പഠനം നടത്തുന്ന വിദ്യാർത്ഥികളായ അജ്‌വ അഷ്‌റഫും റിസ ഫാത്തിമയും ശ്രമിക്കുന്നത്.

ധാന്യങ്ങൾ ഉയർന്ന സ്റ്റാർച്ചും ഊർജ മൂല്യവും പ്രദാനം ചെയ്യുമ്പോൾ ചെറുധാന്യങ്ങളിൽ താരതമ്യേന ഇവയുടെ അളവ് കുറവായതിനാൽ മനുഷ്യൻ്റെ ആരോഗ്യ സുരക്ഷയ്ക്ക് അവയെല്ലാം ഉത്തമമാണെന്ന് ആരോഗ്യ ശാസ്ത്രം വ്യക്തമാക്കുന്നു.  

കുറഞ്ഞപരിപാലനത്തോടെ ഏത് മണ്ണിൽ വളരാനും കാലാവസ്ഥയെ അതിജീവിക്കാനും ചെറുധന്യങ്ങൾക്ക് കഴിയും.അധികം ജലം ആവശ്യമില്ലാത്തതിനാൽ മില്ലറ്റ് കർഷകർക്കും ഇവ വലിയ ആശ്വാസമാണ്. ശാസ്ത്രോത്സവത്തിലൂടെ ഉയർത്തിക്കൊണ്ടുവന്ന ഈ സംരംഭത്തിന് സ്കൂളിന്റെയും ശാസ്ത്ര അധ്യാപകരുടെയും പിന്തുണയും ഇവർക്ക് ഊർജ്ജം നൽകുന്നു.

Advertisment