/sathyam/media/media_files/q9vsjMyeimGcqio34xon.jpg)
പാലക്കാട്: കരിമ്പ ഗവ. ഹൈസ്‌കൂൾ 1988 എസ്എസ്എൽസി ബാച്ചിന്റെ കുടുംബ സംഗമവും ഓണാഘോഷവും വിവിധ പരിപാടികളോടെ നടത്തി. ക്ലാസ് മുറികളും സ്കൂൾ ഇടനാഴികളും ജീവിത തുടർച്ചകളുമായി മൂന്നര പതിറ്റാണ്ടിന് ശേഷം സമൂഹത്തിന്റെ പല തുറകളിലായി പല നാടുകളിലായി കഴിയുന്നവര്‍ ഒരുവട്ടംകൂടി വിദ്യാലയമുറ്റത്ത് ഒത്തുചേര്‍ന്നപ്പോള്‍ അത് അവിസ്മരണീയ അനുഭവമായി.
ജീവകാരുണ്യ പ്രവർത്തനം, വിനോദ യാത്ര, പഠനസഹായം എന്നീ പ്രവർത്തനങ്ങളുമായി മുമ്പും ഇവർ സഹപാഠി സംഗമം നടത്തിയിട്ടുണ്ട്. 1988 കാലഘട്ടങ്ങളില്‍ സ്കൂളിൽ പത്താംതരം പഠിച്ച വിദ്യാര്‍ത്ഥികളുടെ സതീർത്ഥ്യ എന്ന കൂട്ടായ്മയാണ് ഓണാഘോഷവുമായി, പഴയകാല സൗഹൃദവും ഓര്‍മകളും സ്‌നേഹവും പങ്കുവെക്കാനായി വീണ്ടും ഒത്തുചേര്‍ന്നത്.
പൂർവ്വകാല സ്മരണകളും മറക്കാനാവാത്ത ഓർമ്മകളുമായി ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് ഒത്തുകൂടിയത്. ഓണപ്പൂക്കളം, ഓണസദ്യ, ഓണക്കളികൾ, സ്നേഹാദരം എന്നിങ്ങനെ വിവിധ പരിപാടികൾ കുടുംബ സംഗമത്തിൽ നടത്തി.
നാടൻ പാട്ട് കലാകാരൻ സന്തോഷ് അട്ടപ്പാടിയും കൂട്ടരും നയിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. യൂസുഫ് പാലക്കൽ, സൈജു എബ്രഹാം, അഷ്‌റഫ്, പ്രസന്ന, ഗോപകുമാർ, വാസു, സജി, അനിത, ബീന എൻ, ചന്ദ്രശേഖർ, നിഷാദ്, പുഷ്പ, റെൻസി ജോസഫ് തുടങ്ങിയവർ സതീർത്ഥ്യ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us